സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശാസ്ത്രക്രിയയും ശനിയാഴ്ച കൊട്ടിയൂർ വ്യാപാരഭവനിൽ

Share our post

കൊട്ടിയൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുംനേതൃത്വം നൽകുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശാസ്ത്രക്രിയയും 2025 ആഗസ്റ്റ് 23 ശനിയാഴ്‌ച രാവിലെ 8 മണി മുതൽ 1 മണിവരെ കൊട്ടിയൂർ വ്യാപാര ഭവനിൽ നടക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂനിറ്റ് പ്രസിഡണ്ട് തോമസ് സ്വർണ്ണപ്പള്ളി, മണത്തണ യൂനിറ്റ് പ്രസിഡണ്ട് സി.എം.ജോസഫ്, അടക്കാത്തോട് യൂനിറ്റ് ജനറൽ സിക്രട്ടറി വി.ഐ സൈദ് കുട്ടി എന്നിവർ കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പരിപാടി കെ.വി.വി.ഇ.എസ്. കൊട്ടിയൂർ യൂണിറ്റ് പ്രസിഡണ്ട് തോമസ് സ്വർണ്ണപ്പള്ളിയുടെ അദ്യക്ഷതയിൽ കെ.വി.വി.ഇ.എസ്. കണ്ണൂർ ജില്ല പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉൽഘാടനം ചെയ്യും, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട്റോയ് നമ്പുടാകം മുഖ്യ പ്രഭാഷണം നടത്തും. കേളകം, കൊട്ടിയൂർ ,കണിച്ചാർ പഞ്ചായത്തിലുള്ളവർക്കായി നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ അതത് പരിധിയിലെ എല്ലാ വ്യാപാര ഭവൻ ഓഫീസുകളിലും പേരുകൾ മുൻ കൂട്ടി റജിസ്റ്റർ ചെയ്യണം.20 ഓളം വിദഗ്ദ ഡോക്ടർമാർ പങ്കെടുക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന അഞ്ഞൂറ് നേത്രരോഗികൾക്കാണ് സൗജന്യ ചികിൽസ ലഭ്യമാകുന്നത്.

എല്ലാ നേത്ര രോഗങ്ങൾക്കും സൗജന്യ പരിശോധന.നേത്ര ശസ്ത്രക്രിയക്ക് തിരഞ്ഞെടുത്ത രോഗികൾ അടുത്ത ദിവസംതന്നെ അരവിന്ദ് കണ്ണാശുപത്രി യിലേക്ക് പോകണം.സൗജന്യമായിരിക്കും നേത്ര ശസ്ത്രക്രിയ ഐ.ഒ.എൽ. ലെൻസ് വയ്ക്കൽ ആഹാരം, താമസം, പോക്കുവരവ് എന്നിവചെയ്യും. ശസ്ത്രക്രിയ കഴിഞ്ഞ് 3 ദിവസത്തിനുശേഷം രാവിലെ 11 മണിയോട്‌കൂടി രോഗിയെ ഡിസ്‌ചാർജ്ജ്ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തി രോഗികൾ ദയവായി 3 ദിവസത്തിനാവശ്യമായ വസ്ത്രവും മറ്റ് ആവശ്യവസ്‌തുക്കളുമായി ശസ്ത്രക്രിയക്ക് തയ്യാറായി വരുക. നിങ്ങളുടെ സമ്പൂർണ്ണ മേൽവിലാസവും മറ്റ് വ്യക്തിപരമായ വിവരങ്ങളുമായി വരേണ്ടതാണ്. പ്രമേഹം റെറ്റിനയെ ബാധിച്ച് കാഴ്‌ച നഷ്‌ടപ്പെടാൻ കാരണമാകുന്നു അതുകൊണ്ട് രോഗികൾ ഈ അവസരം വിനിയോഗിച്ച് നേത്രപരിശോധന നടത്താൻ അഭ്യർത്ഥിക്കുന്നു.40 വയസിന് ശേഷം ഗ്ലൂക്കോമ ബാധിച്ച് എന്തെങ്കിലും രോഗലക്ഷണം കൂടാതെതന്നെ നേത്രരോഗങ്ങൾ ഉണ്ടാകുന്നു. ശരിയായ സംരക്ഷണം ലഭിക്കാത്ത പക്ഷം കാഴ്ച‌ശക്തി നഷ്‌ടപ്പെട്ടേക്കാം. ശിശുക്കളുടെ കോങ്കണ്ണിനെയും അവഗണിക്കരുത്. ആദ്യഘട്ടത്തിൽ രോഗം നിർണ്ണയിച്ച് കാഴ്‌ച പൂർണ്ണമായും വീണ്ടെടുക്കാം.ഹ്രസ്വദൃഷ്ട‌ി, ദീർഘദൃഷ്‌ടി മറ്റ് നേത്രരോഗങ്ങൾ എന്നിവയ്ക്കുള്ള രോഗ നിർണ്ണയം ക്യാമ്പിൽ നടത്തും. ലഭ്യമാണ്. വിവിധ ഫ്രെയിമുകളിലുള്ള കണ്ണടകളും ലെൻസുകളും മിതമായ വിലയ്ക്ക് ക്യാമ്പിൽനിന്നും ഹൃദ്രോഗങ്ങൾ, രക്തസമ്മർദ്ദം, പ്രമേഹം, ആസ്‌ത്‌മ എന്നിവയുള്ള രോഗികൾ ശസ്ത്രക്രിയക്ക് പ്രവേശിക്കും മുമ്പ് അവരുടെ ഡോക്‌ടറിൽ നിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!