ഒന്നരക്കിലോ കഞ്ചാവുമായി പിലാത്തറ സ്വദേശി അറസ്റ്റില്‍

Share our post

പാപ്പിനിശ്ശേരി: ഒന്നരകിലോഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി. ചെറുതാഴം പിലാത്തറ പീരക്കാംതടത്തില്‍ താമസക്കാരനായ കൊറ്റയിലെപുരയില്‍ വീട്ടില്‍ കെ.പി. അഫീദിനെ 21) ആണ്ണ് പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വൈ ജസ്‌റലിയും സംഘവും ചേര്‍ന്ന് പിടികൂടിയത്. പയ്യന്നൂര്‍, പിലാത്തറ, പരിയാരം, പഴയങ്ങാടി, കുഞ്ഞിമംഗലം എന്നി സ്ഥലങ്ങളിലെ സ്‌കൂള്‍ കോളേജ് വിദ്യര്‍ത്ഥികള്‍ക്ക് ലഹരി എത്തിക്കുന്ന പ്രധാന വില്‍പ്പനക്കാരനാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു. എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാടായിപാറയില്‍ വെച്ചാണ് നിരവധി ലഹരി കേസുകളില്‍ ഉള്‍പ്പെട്ട ഇയാളെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!