കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക്

കണ്ണൂർ: കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്. നടാലിൽ ദേശീയപാത 66 ലേക്കുള്ള പ്രവേശനം തടഞ്ഞതിനെ തുടർന്നാണ് സമരം.ബസ്സുകൾ വഴി തിരിച്ച് വിട്ടതോടെ തൊഴിലാളികളാണ് സമരം തുടങ്ങിയത്. അടിപ്പാത വിഷയത്തിൽ നടപടി ഉണ്ടാകാത്തതിൽ സമരത്തിന് ഉടമകളുടെയും പിന്തുണയുണ്ട്. അപ്രതീക്ഷിത സമരത്തിൽ യാത്രക്കാർ വലഞ്ഞു.