മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതി തളളുന്നതില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര സർക്കാർ

വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതി തളളുന്നതില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ലോക്‌സഭയില്‍ ഇക്കാര്യമറിയിച്ചത്. കേരളത്തിന് വായ്പയായി നല്‍കിയ 529 കോടി രൂപ കേന്ദ്രധനസഹായമാണെന്നും ഇതുവരെ ചെലവഴിച്ചിട്ടില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയും കേന്ദ്രമന്ത്രി നടത്തി. അടൂര്‍ പ്രകാശ് എംപി ലോക്‌സഭയില്‍ രേഖാമൂലം ഉന്നയിച്ച ചോദ്യത്തിനുളള മറുപടിയിലാണ് കേന്ദ്രാവഗണന വീണ്ടും വ്യക്തമാകുന്നത്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതി തളളുന്നതില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ലോക്‌സഭയില്‍ ഇക്കാര്യമറിയിച്ചത്. ദുരന്തത്തില്‍ ഇരകളാക്കപ്പെട്ടവരുടെ വായ്പകള്‍ എഴുതി തളളുന്ന കാര്യത്തില്‍ സെപ്റ്റംബര്‍ 10നകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് അന്ത്യശാസനം നല്‍കിയിരുന്നു. കേന്ദ്രം നാലാഴ്ച സമയം ചോദിച്ചപ്പോഴായിരുന്നു ഹൈക്കോടതി അവസാന അവസരം നല്‍കിയത്. ദുരിതബാധിതരുടെ വായ്പ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു.
ഇതേരീതിയില്‍ എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് വായ്പ എഴുതിത്തള്ളിക്കൂടായെന്നും ഹൈക്കോടതി ആവര്‍ത്തിച്ച് ചോദിച്ചിരുന്നു. ഓണത്തിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേന്ദ്രനിലപാടും അവഗണനയും വ്യക്തമാക്കുന്ന ധനകാര്യസഹമന്ത്രിയുടെ മറുപടി. വയനാടിന് ഒരു രൂപ പോലും കേന്ദ്രസഹായം നല്‍കാതെ തിരിച്ചടവ് വായ്പയായി 529 കോടി മാത്രമാണ് ഇതുവരെ അനുവദിച്ചത്. എന്നാലിത് കേന്ദ്രസഹായമായി തന്ന തുകയാണെന്നും ഇവ ഇതുവരെ ചെലവഴിച്ചില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയും കേന്ദ്രമന്ത്രി നല്‍കി. വയനാട്ടില്‍ പുതിയ ടൗണ്‍ ഷിപ്പിനായി തറക്കല്ലിടല്‍ ഉള്‍പ്പെടെ നടത്തി നടപടികള്‍ പുരോഗമിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ മറുപടി എന്നതും ശ്രദ്ധേയം.