അടിയന്തര സഹായങ്ങൾക്ക്‌ 112 വാട്സാപ്പ് കോൾ സേവനം

Share our post

അടിയന്തര ഘട്ടങ്ങളിലെ സഹായങ്ങൾക്ക്‌ വിളിക്കേണ്ട 112 ലെ സേവനങ്ങൾ പരിഷ്‌കരിച്ചു. പൊലീസ്, ഫയർ ഫോഴ്സ്, ആംബുലൻസ് തുടങ്ങിയ അടിയന്തര സഹായങ്ങൾക്ക്‌ വാട്സാപ്പ്, ചാറ്റ് ബോക്സ് വഴിയും 112 ലേക്ക്‌ വിളിക്കാം. പരാതിക്കാരന്റെ ലൊക്കേഷൻ തത്സമയം പൊലീസിന് തിരിച്ചറിയാൻ ആകുന്നതിനാൽ എത്രയും വേഗം സഹായം എത്തിക്കും. നിലവിൽ ഉള്ളതിനേക്കാളും മൂന്ന് മിനിട്ട് മുമ്പ് സേവനം ലഭ്യമാകും. 112 ഇന്ത്യ ആപ്പിലെ ട്രാക്ക് മീ സംവിധാനം ഉപയോഗിച്ചും പൊലീസുമായി ബന്ധപ്പെടാം. ഔട്ട് ഗോയിങ് ഇല്ലാത്തതോ താൽകാലികമായി പ്രവർത്തന രഹിതമായ നമ്പരുകളിൽ നിന്ന് പോലും 112 ലേക്ക് വിളിക്കാം. ലാൻഡ് ഫോണിലും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലൂടെയും സേവനം ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!