പയ്യന്നൂരിൽ ബൈക്കിലെത്തി ഗ്യാസ് ഏജൻസി ജീവനക്കാരൻ്റെ രണ്ട് ലക്ഷം കൊള്ളയടിച്ച സംഭവം; മൂന്ന് പ്രതികൾ അറസ്റ്റിൽ

പയ്യന്നൂർ: പയ്യന്നൂരിൽ ബൈക്കിലെത്തി യാത്രക്കാരനെ ആക്രമിച്ച് പണം കവർന്ന പ്രതികൾ പോലീസ് പിടിയിൽ. ഗ്യാസ് ഏജൻസി കലക്ഷൻ ഏജൻ്റ് മഹാദേവ ഗ്രാമം സ്വദേശ സി.കെ രാമകൃഷ്‌ണനെ വീട്ടിനടുത്തുള്ള വഴിയിൽ തള്ളിയിട്ട് കയ്യിൽ ഉണ്ടായിരുന്ന 2 ലക്ഷത്തിലേറെ പണം കവർന്ന പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ പട്ടുവം കൊവ്വൻ ഹൗസിൽ മുഹമ്മദ് അജ്‌മൽ (23), മുയ്യം മുണ്ടേരി സ്വദേശി മുഹമ്മദ് റിസ് വാൻ (18), തളിപ്പറമ്പ് മന്നയിലെ മുഹമ്മദ് റൂഫൈദ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി കണ്ണൂരിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.