വയനാട്ടിൽ അതിശക്തമായ മഴ, ബാണാസുര സാ​ഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി

Share our post

സുൽത്താൻ ബത്തേരി: ബാണാസുര സാ​ഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. വൃഷ്ടി പ്രദേശത്ത് മഴ വീണ്ടും ശക്തമായതിനെ തുടർന്നാണ് നടപടി. 20 സെൻ്റിമീറ്റർ ആണ് ഉയർത്തിയത്. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഉച്ചയോടെ സ്‌പിൽവെ ഷട്ടറുകൾ 10 സെന്റിമീറ്റർ ഉയർത്തിയിരുന്നു. 26.10 ക്യുമക്സ് അധിക ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഷ‌ട്ടറുകൾ കൂടുതൽ ഉയർത്തിയതിനെ തുടർന്ന് കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു.ഒന്നിന് പിന്നാലെ മറ്റൊരു ന്യൂന മർദ്ദം കൂടി രൂപപ്പെട്ടതോടെ കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തിറക്കിയത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!