യുഎംസിക്ക് വനിത-യൂത്ത് വിങ്ങ് ജില്ലാ കമ്മറ്റികളായി

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ വനിതാ വിങ്ങ് ജില്ലാ കമ്മറ്റി രൂപവത്കരണം പേരാവൂർ ചേംബർ ഹാളിൽ യുഎംസി സ്ഥാപക ജനറൽ സെക്രട്ടറി സി.എച്ച്.ആലിക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. ജില്ലാ വൈസ്.പ്രസിഡന്റ് കെ.എം.ബഷീർ, ടി.പി.ഷാജി, സിനോജ് മാക്സ്, കെ.കെ.രാജീവൻ, വി.വി.തോമസ്, കെ.പി.ബി.റസീന,ലിസി ജോസ്, ജേക്കബ് ചോലമറ്റം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:ദിവ്യസ്വരൂപ് (പ്രസി.), പി. പി. ആരിഫ, അനറ്റ് കേളകം (വൈസ്.പ്രസി.), ഷൈനി ബെന്നി (ജന.സെക്ര.), സിന്ധു ശ്രീകുമാർ ,രേഷ്മ പ്രവീൺ, കെ.പി.ബി. റസീന, ലിസി ജോസ് (ജോ.സെക്ര), നിർമല അനിരുദ്ധൻ (ഖജാ.). യൂത്ത് വിങ്ങ് രൂപവത്കരണം സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കെ.എം.ബഷീർ അധ്യക്ഷനായി. ഭാരവാഹികൾ: സിനോജ് മാക്സ്(പ്രസി.), ഷമീർ സുലൈമാൻ, എ.പി.സുജീഷ്(വൈസ്.പ്രസി.), ഇ.ജെ.ജോഷ്വൽ (ജന.സെക്ര.), മുഹമ്മദലി ബാവ, പി.കെ.റനീഷ്(ജോ.സെക്ര.), എം.രജീഷ് (ഖജാ.).