ഓണമുണ്ണാം, സദ്യ വീട്ടിലെത്തും

Share our post

കണ്ണൂർ: രണ്ട്‌ തരം പായസം… കാളൻ, ഓലൻ, അവിയൽ… വയറും മനസ്സും നിറയ്‌ക്കുന്ന ഓണസദ്യ ഇക്കുറി വീട്ടുപടിക്കലെത്തും. കുടുംബശ്രീ ജില്ലാമിഷനാണ്‌ സംരംഭകരെ കോർത്തിണക്കി ഓണസദ്യ ഒരുക്കുന്നത്‌. 11 ബ്ലോക്ക്‌ കേന്ദ്രങ്ങളിലും ഇതിനായി കോൾസെന്ററുകൾ സജ്ജമായി. ഓർഡർ നൽകിയാൽ തിങ്കളാഴ്‌ച മുതൽ ഓണസദ്യ വീട്ടുപടിക്കലെത്തും. സൂക്ഷ്‌മസംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ബ്ലോക്ക്‌ റിസോഴ്‌സ്‌ സെന്ററാണ്‌ കോൾസെന്ററുകളായി പ്രവർത്തിക്കുന്നത്‌. എത്ര സദ്യ ആവശ്യമാണെന്ന്‌ പറഞ്ഞാൽ കോൾസെന്ററിൽ രജിസ്‌റ്റർചെയ്യും. ഇവർ സംരംഭകർക്ക്‌ ലിസ്‌റ്റും മേൽവിലാസവും നൽകി. ജില്ലയിൽ മുപ്പതോളം സംരംഭകർ ഇതുവരെ ഓണസദ്യ ഉണ്ടാക്കാനായി തയ്യാറായിട്ടുണ്ട്‌. സദ്യയുടെ വിഭവങ്ങൾക്ക്‌ അനുസരിച്ച്‌ 150 രൂപ മുതൽ വിലയീടാക്കും. ഫോൺ: തളിപ്പറമ്പ്‌ 81378 76953, ഇരിക്കൂർ 94003 75460, പയ്യന്നൂർ 90482 46972, കണ്ണൂർ 94953 40477, പേരാവൂർ 86062 23157, കൂത്തുപറമ്പ്‌ 95398 12154, എടക്കാട്‌ 9453 783979, ഇരിട്ടി 99613 76841, പാനൂർ 90722 32696, തലശേരി 75940 22057, കല്യാശേരി 97441 94748.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!