മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ പോലീസുകാരനെ ബി.ജെ.പി അനുമോദിച്ചു

കേളകം: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ കേളകം സ്റ്റേഷനിലെ പോലീസുകാരൻ സുഭാഷിനെ ബി.ജെ.പി കേളകം പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ ഭരതിന്റെയും മുൻ പേരാവൂർ മണ്ഡലം പ്രസിഡന്റ് സന്തോഷിന്റെയും സാന്നിധ്യത്തിലാണ് ബി ജെ പി കേളകം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി ശ്രീജ പൊന്നാടയണിയിച്ചത്.പോലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയപാർട്ടികളുടെ അനുമോദനവും പാരിതോഷികവും സ്വീകരിക്കുന്നത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്.പേരാവൂർ പോലീസ് ഡിവിഷന് കീഴിലുള്ള സ്ഥലത്താണ് അനുമോദനം നടന്നത്.