യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ പേരാവൂർ സ്വാതന്ത്ര ദിനമാഘോഷിച്ചു

പേരാവൂർ : യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് സ്വാതന്ത്ര ദിനമാഘോഷിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ പതാക ഉയർത്തി . സംഘടന അംഗങ്ങളും റിട്ട. മിലിട്ടറിക്കാരുമായ നാരായണൻ കുനിത്തല , ബേബി പാറക്കൽ എന്നിവരെ ആദരിച്ചു. രക്ഷാധികാരി കെ.എം. ബഷീർ സ്വാതന്ത്ര ദിന സന്ദേശം നൽകി. ആർ. പി. എച്ച് അഫ്ത്താബ്, നവാസ് വലിയേടത്ത് , ജോഷി ഓടക്കൽ , ശ്രീജിത്ത് സാന്ദ്രിമ , എം. ജി. മദൻ, പി. പി.വിനോദ്, എൻ. കെ.ഷിജു, വി.കെ.രാധാകൃഷ്ണൻ, എ. പി.സുജീഷ് എന്നിവർ സംസാരിച്ചു.