വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സ്വാതന്ത്ര്യദിനമാഘോഷിച്ചു

പേരാവൂർ : വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സ്വാതന്ത്ര്യദിനമാഘോഷിച്ചു. യൂണിറ്റ് ഓഫീസിൽ പതാക ഉയർത്തി.യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് അധ്യക്ഷനായി. സെക്രട്ടറി ഷൈജിത്ത് കോട്ടായി, ഏരിയ സെക്രട്ടറി എം. കെ. അനിൽകുമാർ, ഏരിയ ട്രഷറർ പി. വി. ദിനേശ് ബാബു, യൂണിറ്റ് ജോ.സെക്രട്ടറി രാജു കാവനമാലിൽ, വൈസ് പ്രസിഡന്റ് കെ. പി.അബ്ദുൽ റഷീദ്, യൂണിറ്റ് ട്രഷറർ സി. മുരളീധരൻ, വനിതാ വിംഗ് സെക്രട്ടറി റീജ പ്രദീപൻ, എന്നിവർ സംസാരിച്ചു.