പേരാവൂരിൽ ഓറഞ്ച് കഫെ പ്രവർത്തനം തുടങ്ങി

പേരാവൂർ : ഇരിട്ടി റോഡിൽ ആരാധന പെയിന്റ്സിന് സമീപം ഓറഞ്ച് കഫെ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. യു.എം. സി രക്ഷധികാരി കെ. എം. ബഷീർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, വാർഡ് മെമ്പർ റജീന സിറാജ്, യു എം സി പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. സി. ഷഫീർ, ഓറഞ്ച് കഫെ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.