കെവിവിഇഎസ് പേരാവൂർ യൂണിറ്റ് സ്വാതന്ത്ര്യദിനമാഘോഷിച്ചു

പേരാവൂർ : സ്വാതന്ത്ര്യദിനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ. കെ.രാമചന്ദ്രൻ പേരാവൂർ വ്യാപരഭവന് മുന്നിൽ ദേശീയ പതാക ഉയർത്തി. വൈസ് പ്രസിഡന്റുമാരായ വി. രാജൻ നായർ, വി. കെ. വിനേശൻ, ദീപാരാജൻ, ട്രഷറർ സുനിത് ഫിലിപ്പ്, യൂത്ത് വിങ്ങ് പ്രസിഡന്റ് തങ്കശ്യാം, മധു നന്ത്യത്ത്, സുരേന്ദ്രൻ സോയ എന്നിവർ സംസാരിച്ചു.