കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് 26ന്

കണ്ണൂർ: സർവകലാശാലയുടെ അഫിലിയറ്റഡ് കോളേജ് ക്യാമ്പസുകളിലെ 2025 – 26 വർഷത്തെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് 26ന് നടത്തും. തെരഞ്ഞെടുപ്പ് വിജ്ഞാപനം 14ന് കോളേജുകളിൽ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കോളേജ് പ്രിൻസിപ്പൽ മാർ/ക്യാമ്പസ് ഡയറക്ടർമാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഷെഡ്യൂൾ പ്രകാരം തെരഞ്ഞെടുപ്പ് നടത്തുന്നതിന് നടപടി സ്വീകരിക്കണം. പ്രാഥമിക വോട്ടർപട്ടിക 16 ന് പകൽ 3.30നും അന്തിമ വോട്ടർ പട്ടിക 18ന് ഉച്ചയ്ക്ക് ശേഷവും പ്രസിദ്ധീകരിക്കും. 19 ന് പകൽ ഒന്നുവരെ പത്രിക സമർപ്പി ക്കാം. 19 ന് പകൽ രണ്ടിന് സൂക്ഷ്മ പരിശോധന. പത്രിക പിൻ വലിക്കാനുള്ള അവസാന തീയതി 20.