കണ്ണൂർ മുയിപ്രയിൽ ബിജെപി കൊടി മരത്തിൽ ദേശീയ പതാക കെട്ടി

കല്യാശേരി: മുയിപ്രയിൽ ബിജെപി കൊടി മരത്തിൽ ദേശീയ പതാക കെട്ടി. സംഭവത്തിൽ ഡി.വൈ.എഫ്.ഐ പൊലീസിൽ പരാതി നൽകി. രാഷ്ട്രീയ പാർട്ടിയുടെയോ മത സ്ഥാപനങ്ങളുടെയോ ചിഹ്നമുളള കൊടിമരത്തിൽ ദേശീയ പതാകയുയർത്തുന്നത് കുറ്റകരമാണ്.