കണ്ണൂർ സർവകലാശാലാ വാർത്തകൾ

പരീക്ഷാ ടൈം ടേബിൾ
കണ്ണൂർ: സർവ്വകലാശാല പഠന വകുപ്പിലെ, 2023 അഡ്മിഷൻ, ഇന്റെഗ്രേറ്റഡ് എം.പി.ഇ.എസ്. വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് (സി.ബി.സി.എസ്.എസ്- റഗുലർ), നവംബർ 2024 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
സീറ്റൊഴിവ്
കണ്ണൂർ സർവ്വകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ ഈ അധ്യയന വർഷം ആരംഭിച്ച ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ജോഗ്രഫിയിൽ രണ്ടു സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷൻ നേടുവാൻ താല്പര്യമുള്ളവർ പഠന വകുപ്പുമായി ബന്ധപ്പെടുക. Ph:9847132918
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കണ്ണൂർ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെയ്ക്ക് ഇംഗ്ലീഷ് വിഷയത്തില്‍ അസിസ്റ്റന്റ്റ് പ്രോഫസ്സര്‍ തസ്തികയില്‍ ഉള്ള രണ്ട് ഒഴിവിലേയ്ക്ക് മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്ദര ബിരുദം +നെറ്റ്/പി.എച്.ഡി ആണ് യോഗ്യത. നെറ്റ്/പി.എച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കുന്നതാണ്.താല്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഗസ്ത് 18 ആം തിയ്യതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 04972784625 എന്ന നമ്പറില്‍ ബന്ധപ്പെടാം.