ആരിപ്പാമ്പ്രയിലെ 13 കുടുംബങ്ങൾക്ക് പട്ടയം

പരിയാരം: വില്ലേജിലെ അരിപ്പാമ്പ്രയിലെ 13 കുടുംബങ്ങൾക്ക് സ്വപ്ന സാഫല്യം. എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എയുടെ പക്കൽ നിന്ന് പട്ടയം ഏറ്റുവാങ്ങിയപ്പോൾ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു. വർഷങ്ങൾക്കു മുമ്പ് ഫാ.അന്റോണിയോസിൻ്റെ പക്കൽ നിന്ന് പിടിച്ചെടുത്ത മിച്ചഭൂമിയിൽ 30 വർഷത്തോളമായി താമസിച്ച് വരുന്ന 13 കുടുംബങ്ങൾക്കാണ് പട്ടയം ലഭിച്ചത്. മിച്ചഭൂമിയാണെന്നറിയാതെയാണ് പലരും അവിടെ താമസം തുടങ്ങിയത്. പട്ടയത്തിനായി ശ്രമിച്ചപ്പോൾ വിവിധ സങ്കേതിക പ്രശ്നങ്ങളാൽ ഭൂമി നഷ്ടപെടുമെന്ന ഭയത്തിലായിരുന്നു ഇവർ. ഇവരുടെ അവസ്ഥ മനസിലാക്കിയ പഞ്ചായത്ത്, വില്ലേജ് അധികൃതരും സർക്കാരും ഒപ്പം നിന്നപ്പോൾ വർഷങ്ങളായുള്ള സ്വപ്നം സാഫല്യമാകുകയായിരുന്നു. ഭൂമി വാങ്ങി വീട് വയ്ക്കുന്നതിനുള്ള സാമ്പത്തിക ചുറ്റുപാട് ഇല്ലാത്തതിനാൽ സർക്കാർ നിയമപരമരമായ മാർഗങ്ങളിലൂടെ ഈ കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചു കൊടുക്കുകയായിരുന്നു.