2026ലെ ഹജ്ജ്: കേന്ദ്രീകൃത നറുക്കെടുപ്പ് ഇന്ന്

Share our post

ന്യൂഡൽഹി: ഹജ്ജ് കമ്മിറ്റിക്കു കീഴിലെ 2026ലെ തീർഥാടകരെ തിര ഞ്ഞെടുക്കുന്നതിനുള്ള കേന്ദ്രീകൃത ഓൺലൈൻ നറുക്കെടുപ്പ് ഇന്നു നടക്കും. മുംബൈ ഹജ്ജ് കമ്മിറ്റി ഓഫിസിൽ നടക്കുന്ന നറുക്കെടുപ്പിന്റെ ഓൺലൈൻ സ്ട്രീമിങ്ങും ഉണ്ടായിരിക്കും. വെബ്സൈറ്റ്: hajcommittee.gov.inഇതു മൂന്നാം തവണയാണ് കേന്ദ്രീകൃത രീതിയിൽ ഹജ്ജ് നറുക്കെടുപ്പ് നടക്കുന്നത്. മുൻപ് അതതു സംസ്‌ഥാനങ്ങൾക്ക് ഓൺലൈൻ ലിങ്ക് ലഭ്യമാക്കുകയായിരുന്നു രീതി. തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രൊവിഷനൽ പട്ടികയും വെയ്റ്റിങ് ലിസ്റ്റും ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇവർക്ക് എസ്എംഎസും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ ഈ മാസം 20നു മുൻപായി 1.52 ലക്ഷം രൂപ അഡ്വാൻസ് അടയ്ക്കണം. കഴിഞ്ഞ വർഷം 14,590 പേർ പ്രൊവിഷനൽ പട്ടികയിലും 6,046 പേർ വെയ്റ്റിങ് ലിസ്റ്റിലും ഉൾപ്പെട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!