ചിറവക്ക് – രാജരാജേശ്വര ടെമ്പിൾ – ആടിക്കുംപാറ റോഡിൽ ഒരുമാസം ഗതാഗത നിയന്ത്രണം

തളിപ്പറമ്പ്: ചിറവക്ക് – രാജരാജേശ്വര ടെമ്പിൾ – ആടിക്കുംപാറ റോഡിൽ ഡ്രൈനേജ് നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ ഒരു മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. ചിറവക്ക്, ഇരിട്ടി ഭാഗങ്ങളിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾ മന്ന സയ്യിദ് നഗർ കാര്യാമ്പലം റോഡ് വഴി കടന്നുപോകണമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.