തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാന ദിനം ഇന്ന്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. നേരത്തേ ആഗസ്റ്റ് എട്ട് വരെയായിരുന്നു പുതുക്കാനുള്ള സമയപരിധി. പിന്നീട് 12വരെ നീട്ടി. ഈ വർഷം അവസാനത്തോടെയാണ് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. ഇതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർപട്ടിക പുതുക്കുന്നത്.