ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് തുറന്നു

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ നിർമ്മിച്ച സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. മന്ത്രി വീണാജോർജ് അധ്യക്ഷയായി. സ്പീക്കർ എ എൻ ഷംസീർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ ആശുപത്രി സൂപ്രണ്ട് എം കെ ഷാജ് റിപ്പോർട്ട് അവതരിപ്പിച്ചു. കലക്ടർ അരുൺ കെ വിജയൻ, ഡിഎച്ച്എസ് കെ ജെ റീന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എൻ വി ശ്രീജിനി, യു പി ഉഷ, വി കെ സുരേഷ് ബാബു, ടി സരള എന്നിവരും കെ കെ രാഗേഷ്, തോമസ് വക്കത്താനം, കന്റോൺമെന്റ് സിഇഒ മാധവി ഭാർഗവ, ഡിഎംഒ എം പിയുഷ്, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ടൈനി സൂസൻ ജോൺ, ശ്രീരാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി സ്വാഗതം പറഞ്ഞു.