ഗൾഫിലേയ്ക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ

കേരളത്തിൽ നിന്ന് ഗൾഫ് മേഖലകളിലേക്കുളള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാന കമ്പനികൾ. മധ്യവേനൽ അവധിക്ക് ശേഷം സെപ്തംബർ ആദ്യവാരം സ്കൂളുകൾ തുറക്കുന്നതോടെ അവധിക്ക് നാട്ടിൽ എത്തിയ ആൾക്കാർ സെപ്തംബർ പകുതിയോടെ തിരിച്ച് എത്തുമെന്നത് മുന്നിൽ കണ്ടാണ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത്. ഈമാസം ഗൾഫ് സെക്ടറിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റിന് മൂന്നിരട്ടിയോളം തുക നൽകണം. ആഗസ്റ്റ് അവസാനമാണ് ഏറ്റവും കൂടിയ നിരക്ക്. പുറപ്പെടുന്ന സമയം നോൺ സ്റ്റോപ്പ് സർവീസ് എന്നിവ അനുസരിച്ച് തുക ഉയരും. കേരളത്തിൽ നിന്ന് നാലംഗ കുടുബത്തിന് ദുബായിൽ എത്താൻ ഒന്നര ലക്ഷത്തിലധികം രൂപ വേണ്ട സ്ഥിതിയാണ് ഇപ്പോളുള്ളത്. വിവിധ മേഖലകളിലേക്ക് 6000 രൂപ മുതൽ 16000 രൂപ വരെ ടിക്കറ്റ് നിരക്ക് ഉണ്ടായിരുന്നിടത്താണ് ടിക്കറ്റ് നിരക്ക് ഈ വിധത്തിൽ കൂടിയത്.
ഓഗസ്റ്റ് 15 മുതൽ 25 വരെ കേരളത്തിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ചുവടെ
🔺കരിപ്പൂർ-ദുബായ്- 35000 – 48000
🔺നെടുമ്പാശ്ശേരി-ദുബായ്- 39000 – 48000
🔺തിരുവനന്തപുരം -ദുബായ് – 41000 – 58000
🔺കണ്ണൂർ-ദുബായ് 32000 -38000
🔺കരിപ്പൂർ-മസ്കറ്റ്- 21000 – 25000
🔺നെടുമ്പാശ്ശേരി-മസ്കറ്റ്- 23000-28000
🔺തിരുവനന്തപുരം -മസ്കറ്റ്- 23000-28000
🔺കണ്ണൂർ-മസ്കറ്റ്- 20000 -25000
🔺കരിപ്പൂർ – ജിദ്ദ- 48000 – 60000
🔺നെടുമ്പാശ്ശേരി-ജിദ്ദ- 33000-45000
🔺തിരുവനന്തപുരം-ജിദ്ദ- 40000-60000
🔺കണ്ണൂർ-ജിദ്ദ- 40000-60000
🔺കരിപ്പൂർ-റിയാദ്- 38000 – 50000
🔺നെടുമ്പാശ്ശേരി-റിയാദ്- 40000-50000
🔺തിരുവനന്തപുരം -റിയാദ്- 38000-46000
🔺കണ്ണൂർ-റിയാദ്- 40000-45000
🔺കരിപ്പൂർ-ബഹറിൻ- 21000 – 38000
🔺നെടുമ്പാശ്ശേരി-ബഹറിൻ – 25000-33000
🔺തിരുവനന്തപുരം -ബഹറിൻ – 30000-38000
🔺കണ്ണൂർ-ബഹറിൻ- 25000-33000
🔺കരിപ്പൂർ-കുവൈറ്റ്- 30000 – 39000
🔺നെടുമ്പാശ്ശേരി-കുവൈറ്റ് – 35000-43000
🔺തിരുവനന്തപുരം -കുവൈറ്റ്- 40000-48000
🔺കണ്ണൂർ-കുവൈറ്റ്- 35000-45000