വയനാട് പുനരുദ്ധാരണം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.24 കോടി രൂപ സംഭാവന നൽകി സിപിഐ

Share our post

വയനാട്: പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.24 കോടി രൂപ സംഭാവന നൽകി സിപിഐ. സി.പി ഐ സംസ്ഥാന കൗൺസിൽ 1,23,83,709 രൂപയാണ് നൽകിയത്. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി ഒരു കോടി രൂപയും വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ജോയിൻ്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ സംസ്ഥാന കൗൺസിൽ 55 ലക്ഷം രൂപയും വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വോട്ടർ പട്ടിക ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണമെന്ന് CPI ആവശ്യപ്പെട്ടു. തൃശൂരിൽ ആൾതാമസമില്ലാത്ത ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് വോട്ട് ചേർന്നത് ഞെട്ടിപ്പിക്കുന്ന സംഭവം. സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പിനോട് കൂറുണ്ടെങ്കിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. അതേസമയം വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഭരണഘടന സംരക്ഷിക്കാനുള്ള സമരമെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അതിനിടെ മഹുവ മൊയ്ത്ര എംപിക്ക് പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. ചികിത്സ നൽകണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!