എടക്കാട്, നടാൽ മേഖലകളിൽ നിന്നും ചന്ദനമരം മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ

എടക്കാട്: വീട്ടുപറമ്പിൽ നിന്നു ചന്ദനമരം മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. എടക്കാട് നടാൽ ഭാഗത്തെ വീട്ടു പറമ്പുകളിൽ നിന്നാണ് ഇയാൾ മരം മുറിച്ചു കടത്തിയത്. ശിവപുരം സ്വദേശി നിധീഷെന്ന കുട്ടനാണ് അറസ്റ്റിലായത്. എടക്കാട് പോലീസ് ഇൻസ്പെക്ടർ എം.വി ബിജു എസ്.ഐ ദിജേഷ് ലെവൻ, ടി. നിവിൻ , സുജിൻ കുമാർ എന്നിവരാണ് പ്രതിയെ പിടി കൂടിയത്. രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിയാണ് ഇയാൾ ചന്ദനമരങ്ങൾ മുറിച്ചു കടത്തി മുട്ടികളാക്കി കൊണ്ടു പോയത്. പകൽ ഈ പ്രദേശങ്ങളിലെത്തിനോക്കി വെച്ചതിന് ശേഷമായിരുന്നു മോഷണമെന്ന് പോലീസ് അറിയിച്ചു. മുറിച്ചു കടത്തിയ ചന്ദന മരകഷ്ണങ്ങൾ പൊലിസ് കണ്ടെത്തിയിട്ടുണ്ട്.