വനം വകുപ്പിന് കീഴിൽ വിവിധ ജോലി ഒഴിവുകൾ

വനം വകുപ്പിന് കീഴിൽ തൃശൂരിലുള്ള സുവോളജിക്കൽ പാർക്കിൽ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. പമ്പ് ഓപ്പറേറ്റർ, പ്ലംബർ, ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 16 വരെ ഓഫ്ലൈനായി അപേക്ഷ നൽകണം.
ജൂനിയർ അസിസ്റ്റന്റ് ഒഴികെയുള്ള തസ്തികകളിൽ 50 വയസിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ 36 വയസ് വരെയാണ് പ്രായപരിധി.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19,310 രൂപയ്ക്കും 22,240 രൂപയ്ക്കുമിടയിൽ ശമ്പളം അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ: thrissurzoologicalpark@gmail.com