തലശ്ശേരിയിലും കൂത്തുപറമ്പിലും ബൈക്കിലെത്തി മാല മോഷണം; പ്രതി അറസ്റ്റിൽ

തലശ്ശേരി: തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിൽ വ്യാപകമായി മാല പൊട്ടിച്ച് മുങ്ങിയ പ്രതിയെ ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് മേൽപറമ്പിലെ മുഹമ്മദ് ഷംനാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പകൽ 12നും മൂന്നിനുമിടയിലാണ് വ്യത്യസ്ത പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നുപേർക്ക് സ്വർണാഭരണം നഷ്ടമായത്. ആദ്യം കോടിയേരി ഹെൽത്ത് സെന്ററിന് സമീപം കവിയൂരിലെ ഭാർഗവിയുടെ മൂന്ന്പവൻ സ്വർണ മാല പൊട്ടിച്ചായിരുന്നു തുടക്കം. പിന്നീട് കതിരൂർ നാലാം മൈൽ സ്വദേശിനി ശശി കലയുടെ മാല ഗോപാലപേട്ടയിൽ നിന്നും കവർച്ച ചെയ്തു. കൂത്തുപറമ്പിലും സ്ത്രീകളുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചു. പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ ന്യൂ മാഹി പൊലീസിന് ലഭിച്ചിരുന്നു.