വെസ്റ്റേൺ ലൈറ്റ് ഹബ് പേരാവൂർ കാർമൽ സെന്ററിൽ പ്രവർത്തനം തുടങ്ങി

പേരാവൂർ: വെസ്റ്റേൺ ലൈറ്റ് ഹബിന്റെ നവീകരിച്ച ഷോറൂം പേരാവൂർ കാർമൽ സെന്ററിൽ പ്രവർത്തനം തുടങ്ങി. സമൂഹ മാധ്യമ ഇൻഫ്ലുവേഴ്സായ അജിത്ത് ആൻഡ് ടീം(ഗുണ്ട്) ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, വാർഡ് മെമ്പർ റജീന പൂക്കോത്ത്, യു.എം.സി പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഷൈജിത്ത് കോട്ടായി, വെസ്റ്റേൺ ലൈറ്റ് ഹബ് എം.ഡി പി. വി. അതുൽ എന്നിവർ സംസാരിച്ചു.