വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് വ്യാപാരദിനം ആചരിച്ചു

പേരാവൂർ : ദേശീയ വ്യാപാര ദിനമായ ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് വ്യാപാര ദിനം ആചരിച്ചു. വ്യാപാരഭവന് മുമ്പിൽ യൂണിറ്റ് പ്രസിഡന്റ് കെ. കെ. രാമചന്ദ്രൻ പതാക ഉയർത്തി. ജനറൽ സെക്രട്ടറി എസ്. ബഷീർ, ട്രഷറർ സുനിത് ഫിലിപ്പ്, യൂത്ത് വിങ്ങ് പ്രസിഡന്റ് തങ്കശ്യാം, വി.രാജൻ നായർ, പി. പുരുഷോത്തമൻ, വി. കെ. വിനേശൻ, ഷീജ ജയരാജൻ എന്നിവർ സംസാരിച്ചു.