കെ.എസ്.ആർ.ടി.സി യുടെ സൈലന്റ് വാലി വിനോദയാത്ര എട്ടിന്

Share our post

കണ്ണൂർ: കെ.എസ്.ആർ.ടി.സി പയ്യന്നൂർ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് എട്ടിന് സൈലന്റ് വാലി യാത്ര സംഘടിപ്പിക്കുന്നു.സൈലന്റ് വാലി ട്രക്കിങ്ങ്, അട്ടപ്പാടി, ഓക്സി വാലി റിസോർട്ട് എന്നിവ യാത്രയിൽ ഉൾപ്പെടുന്നു. ഓഗസ്റ്റ് എട്ടിന് രാത്രി 10 മണിക്ക് പുറപ്പെട്ട് ആഗസ്റ്റ് 10 ന് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 9495403062, 9745534123 നമ്പറുകളിൽ ബന്ധപ്പെടാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!