തലശേരിയിൽ നൃത്താധ്യാപികയുടെ ഒഴിവ്

കണ്ണൂർ:വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തലശ്ശേരി എരഞ്ഞോളിപ്പാലത്ത് പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിൽ നൃത്താധ്യാപികയെ ആവശ്യമുണ്ട്. നൃത്തത്തിൽ ഡിപ്ലോമ കോഴ്സ് പാസ് അല്ലെങ്കിൽ നൃത്ത പരിശീലനത്തിനുള്ള ഒരുവർഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത. തലശ്ശേരി നഗരസഭ പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത. പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ (പകർപ്പ് സഹിതം) ആഗസ്ത് 19 ന് ഉച്ചക്ക് 12.30 മണിക്ക് മുമ്പായി സൂപ്രണ്ട്, ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ്, നേതാജി റോഡ്, എരഞ്ഞോളി പാലം, ചിറക്കര പി ഒ, തലശ്ശേരി – 670104 കാര്യാലയത്തിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0490 2321605.