കേരളത്തിലേക്ക് ലഹരി കടത്തുന്ന യുവതി അറസ്റ്റില്‍

തിരുവനന്തപുരം: കേരളത്തിലേക്ക് സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ അംഗം അറസ്റ്റില്‍. നഴ്‌സിങ് വിദ്യാര്‍ഥിയും കോട്ടയം പാലാ സ്വദേശിനിയുമായ അനുഷയെ(22)യാണ് ഫോര്‍ട്ട് എസ്എച്ച്ഒ ശിവകുമാറും സംഘവും ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്. 32 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുട്ടത്തറ സ്വദേശി ഗോപകുമാറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അനുഷ രണ്ടുവര്‍ഷമായി ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ലഹരി ഇടപാട് നടത്തിയെന്ന് പോലിസ് പറഞ്ഞു. ലഹരി വാങ്ങാനായി സമൂഹ മാധ്യമങ്ങള്‍ വഴി അനുഷയെ സമീപിക്കുന്നവരെ പിന്നീട് കച്ചവടത്തിന്റെ കണ്ണികളാക്കുന്നതായിരുന്നു രീതി.