ജില്ലയിൽ വിവിധ അധ്യാപക ഒഴിവ്

കണ്ണൂർ : തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി (സീനിയർ) അധ്യാപകർ.അഭിമുഖം ബുധൻ പകൽ 11ന്. പെരളശ്ശേരി എകെജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എഫ്ടിഎം.ഏഴിന് രാവിലെ 10ന് അഭിമുഖം. നടുവിൽ ഗവ. പോളിടെക്നിക് കോളേജ് ദിവസ വേതനത്തിൽ ഫിസിക്സ് വിഭാഗത്തിൽ അസി. പ്രൊഫസർ നിയമനം. കെപിഎസ്സി അംഗീകരിച്ച യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന രേഖ സഹിതം ഏഴിന് രാവിലെ 10.30-ന് അഭിമുഖത്തിനായി കോളേജിൽ എത്തണം.