കണ്ണവത്ത് തേക്ക് തടികളുടെ ചില്ലറ വില്‍പ്പന

കണ്ണൂർ: കണ്ണോത്ത് ഗവ. തടി ഡിപ്പോയില്‍ വീട്ടാവശ്യത്തിനുള്ള തേക്ക് തടികളുടെ ചില്ലറ വില്‍പ്പന ആഗസ്റ്റ് 11 രാവിലെ 11 മുതല്‍ നടക്കും. അഞ്ച് ക്യുബിക് മീറ്റര്‍ വരെ തേക്ക് തടികള്‍ ലഭിക്കുന്നതിനുള്ള ചില്ലറ വില്പനയാണിത്. ബന്ധപ്പെട്ട കോര്പറേഷന്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും വീടുപണിക്ക് ലഭിച്ച പെര്‍മിറ്റ്, കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍, അപേക്ഷകന്റെ പേരിലുള്ള പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും അപേക്ഷകന്റെ പേരിലുള്ള 200 രൂപയുടെ സ്റ്റാമ്പ് പേപ്പറും ഹാജരാക്കണം.അപേക്ഷകന് തെരഞ്ഞെടുക്കുന്ന തടികളുടെ വില ഓണ്‍ലൈനായി അടക്കാം. തെരഞ്ഞെടുത്ത തടിയുടെ വിലയുടെ പത്തില്‍ ഒരു ഭാഗം അപ്പോള്‍ തന്നെ ഇ ട്രഷറി മുഖാന്തരം അടക്കണം. ബാക്കി തുക മൂന്നു ദിവസത്തിനകം അടച്ച് ഏഴ് ദിവസത്തിനകം വാങ്ങിയ തടി ഡിപ്പോയില്‍ നിന്നും നീക്കം ചെയ്യണം. ഫോണ്‍: 0490 23020820, 9562639496.