ക്വാറി നിരോധനം; കണ്ണൂർ ജില്ലയിൽ ടൂറിസം കേന്ദ്രങ്ങളിലും പ്രവേശന വിലക്ക്

കണ്ണൂർ : റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലെ ക്വാറികളിൽ ആഗസ്റ്റ് ആറ് ബുധനാഴ്ച എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ബുധനാഴ്ച ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചതായും കലക്ടർ അറിയിച്ചു.