മിനി ജോബ് ഫെയർ

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ 8-ന് വെള്ളിയാഴ്ച രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ നടക്കും. എച്ച്ആർ എക്സിക്യൂട്ടിവ്, ഇലക്ട്രീഷ്യൻ, സർവീസ് എഞ്ചിനീയർ/ട്രെയിനി, ടെലി കോളർ, ഏരിയ റിക്രൂട്ട്മെന്റ് ഡെവലപ്മെന്റ് മാനേജർ, ക്ലസ്റ്റർ ഡെവലപ്മെന്റ് ഏരിയ മാനേജർ, എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. എസ്എസ്എൽസി, പ്ലസ് ടു, ബിരുദം, എംബിഎ (എച്ച്ആർ), ഡിപ്ലോമ, ഐടിഐ ( ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ) ആണ് യോഗ്യത. തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പ്, 300 രൂപ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 04972 707 610, 6282 942 066.