യുവതി മക്കളുമായി കിണറ്റില്‍ ചാടിയ സംഭവം; ഭർതൃമാതാവിനെതിരെ കേസ്

പരിയാരം: രണ്ട് മക്കളുമായി കിണറില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാന്‍ വിടില്ലെന്ന് ഭീഷണിപ്പെടുത്തി മാനസിക-ശാരീരിക പീഡനങ്ങള്‍ നടത്തിയെന്നാണ് കേസ്. കണ്ണപുരം കീഴറ വള്ളുവന്‍കടവിലെ പടിഞ്ഞാറേപുരയില്‍ പി.പി ധനജയുടെ (30) പരാതിയിലാണ് കേസ്. ധനജയുടെ ഭര്‍ത്താവ് ചെറുതാഴം ശ്രീസ്ഥയിലെ എം.വി ധനേഷിന്റെ അമ്മയാണ് ശ്യാമള. ജൂലായ് 25ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ധനജയും ഒരു കുട്ടിയും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും ഗുരുതരാവസ്ഥയിലുള്ള മറ്റൊരു കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്.