ഉപയോഗിച്ച്‌ പഴകിയ ചെരുപ്പ് തിരിച്ചെടുക്കാൻ പുതിയ പദ്ധതിയുമായി വി.കെ.സി

Share our post

ചെരുപ്പുകള്‍ നമ്മള്‍ മാറിമാറി ഉപയോഗിക്കുന്ന ഒന്നാണല്ലോ. പൊട്ടിയില്ലെങ്കിലും ഇഷ്ടപ്പെട്ടാല്‍ പുതിയ ചെരുപ്പ് വാങ്ങാറുമുണ്ട്.ഉപയോഗിച്ച്‌ ഉപേക്ഷിച്ച ചെരുപ്പുകള്‍ വീട്ടില്‍ കൂട്ടിയിടുകയാണ് പതിവ്. ഇപ്പോളിതാ ഉപയോഗിച്ച ചെരുപ്പുകള്‍ തിരിച്ചെടുക്കുന്ന വി കെ സിയുടെ”സീറോ ഫുട്മാർക്സ് ” പോസ്റ്റ്‌ കണ്‍സ്യൂമർ പാദരക്ഷ സംസ്കരണ പദ്ധതിക്ക് തുടക്കമായി. ശുചിത്വ മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രീൻ വേംസിനാണ് സംസ്കരണത്തിന്റെ ചുമതല. എത്ര പഴകിയ ചെരുപ്പും ഇവർ തിരിച്ചെടുക്കും. എന്നാല്‍ ഒരു കണ്ടീഷൻ ഉണ്ട് കേട്ടോ. കോർപ്പറേഷൻ പരിധിയിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുക. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കടകളില്‍ നിന്ന് വി കെ സിയുടെ പുതിയ ചെരുപ്പ് വാങ്ങുമ്ബോള്‍ ഉപയോഗിച്ച്‌ പഴകിയ ചെരുപ്പ് തിരിച്ചെടുക്കും. പിന്നീട് ഇവ വി കെ സി സംസ്കരിക്കുകയോ റീസൈക്കിള്‍ ചെയ്യുകയോ ചെയ്യും. ഹോള്‍സെയില്‍, റീടെയില്‍ കടകളായിരിക്കും ഇതിന്റെ ശേഖരണ കേന്ദ്രങ്ങള്‍. വി കെ സി ചെയർമാൻ വി.കെ.സി.മമ്മദ്കോയ പദ്ധതി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ അസീസ് വി.പി,റഫീഖ്.വി, മത്തായി തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!