പാരസെറ്റമോള്‍ ഉള്‍പ്പെടെ 37 മരുന്നുകളുടെ വില കുറച്ചു

Share our post

ന്യൂഡല്‍ഹി: പാരസെറ്റമോള്‍ ഉള്‍പ്പെടെ 37 അവശ്യ മരുന്നുകളുടെ വില കുറച്ചു. 2013ലെ ഔഷധ (വില നിയന്ത്രണ) ഉത്തരവിലെ (ഡിപിസിഒ) വ്യവസ്ഥകള്‍ പ്രകാരം മിനിസ്ട്രി ഒഫ് കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സാണ് 37 അവശ്യ മരുന്നുകളുടെ ചില്ലറ വില്‍പ്പന വില പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഉടനടി പ്രാബല്യത്തില്‍ വരുത്താന്‍ ഔഷധ കമ്പനികള്‍ക്കു നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അഥോറിറ്റി (എന്‍പിപിഎ) നിര്‍ദേശം നല്‍കി. വില കുറച്ച മരുന്നുകളില്‍ ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്ക് ഉപയോഗിക്കുന്നവയുമുണ്ട്. പ്രധാന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഉത്പാദിപ്പിച്ച് വില്‍ക്കുന്ന മരുന്നുകള്‍ക്ക് വില കുറച്ചതായിട്ടാണ് റിപ്പോര്‍ട്ട്. പാരസെറ്റമോള്‍, അറ്റോര്‍വാസ്റ്റാറ്റിന്‍, അമോക്‌സിസിലിന്‍, മെറ്റ്‌ഫോര്‍മിന്‍ തുടങ്ങി ഡോക്റ്റര്‍മാര്‍ പതിവായി നിര്‍ദേശിക്കുന്ന മരുന്നുകള്‍ വില കുറച്ചവയുടെ പട്ടികയിലുണ്ട്. പുതുക്കിയ വിലവിവരപ്പട്ടിക പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ ചില്ലറ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!