സ്വകാര്യ ആസ്പത്രി ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിക്കണം

കണ്ണൂർ: സ്വകാര്യ ആസ്പത്രി ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിക്കണമെന്ന് ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂര്‍ സി കണ്ണന് സ്മാരക മന്ദിരത്തില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ഹരിന്ദ്രന്‍ അധ്യക്ഷനായി.യൂണിയൻ ജില്ലാ സെക്രട്ടറി വി വി ബാലകൃഷ്ണന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ മാധവന് സംഘടനാ റിപ്പോർട്ടും ട്രഷറര്‍ എം കെ സുജിത്ത് കണക്കും അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനേഹരൻ സംസാരിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവനെ ആദരിച്ചു. ഭാരവാഹികള്‍: പി ഹരീന്ദ്രന്‍ (പ്രസിഡന്റ്), വി വി ബാലകൃഷ്ണന് (സെക്രട്ടറി), എം കെ സുജിത്ത് (ട്രഷറര്‍).