ബിരിയാണിക്ക് ഇനി കീശ കാലിയാകും; കയമ അരിക്ക് തീവില, മൂന്നുമാസത്തിനിടെ വര്‍ധിച്ചത് എണ്‍പത് രൂപയിലധികം

മലബാറിലെ ബിരിയാണിക്ക് ഇനി കീശ കാലിയാകും. ബിരിയാണിയുടെ രുചി കൂട്ടുന്ന കയമ അരിയുടെ വില കുത്തനെ കൂടുന്നു.കഴിഞ്ഞ മൂന്നുമാസത്തിനിടെ 80 രൂപയിലധികമാണ് വർധിച്ചത്. ഉല്‍പാദനം കുറഞ്ഞതും കയറ്റുമതി വർധിച്ചതും ആണ് വില കുത്തനെ കൂടാൻ കാരണം. മലയാളികളുടെ പ്രത്യേകിച്ച് മലബാറുകാരുടെ ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഭക്ഷണവിഭവമാണ് ബിരിയാണി. അതിനായി മലബാറുകാർ കൂടുതല്‍ ഉപയോഗിക്കുന്നത് സ്വാദിഷ്ടമായ കയമ അരിയാണ്. പശ്ചിമബംഗാളിലെ പ്രകൃതിക്ഷോഭ കാരണം കൃഷി നശിച്ചതും കയറ്റുമതി വർദ്ധിച്ചതും ആണ് വില കുത്തനെ കൂടാൻ കാരണമായത്. രണ്ടുമാസത്തോടെ കയമ ബിരിയാണി അരി പൂർണ്ണമായി വിപണിയില്‍ നിന്ന് അപ്രതീക്ഷിതമാകും. പ്രകൃതിക്ഷോഭത്തെ അതിജീവിച്ച് സാധാരണഗതിയില്‍ കൃഷി ചെയ്താല്‍ തന്നെ 2028 ജനുവരിയോടെയാകും ഇനി കയമ വിപണിയില്‍ തിരിച്ചെത്തുക. മലയാളികളുടെ ബിരിയാണിയുടെ രുചിക്ക് കയമക്ക് പകരമാകാൻ ബസുമതി അരിക്ക് കഴിയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. കയമ അരിയോടപ്പം വെളിച്ചെണ്ണയുടെയും വില വർധിച്ചതോടെ പല ഹോട്ടലുകളിലും ബിരിയാണിയുടെയും വില കുത്തനെ കൂട്ടി.
സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി
കൊച്ചി: സംസ്ഥാനത്തെ സ്വർണവില ഈ മാസത്തെ ഉയർന്നവിലയിലെത്തി. പവന്റെ വില 74,360 രൂപയായാണ് വർധിച്ചത്. ഗ്രാമിന്റെ വില 9295 രൂപയായാണ് വർധിച്ചത്. ഇന്ന് 40 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്. ലോക വിപണിയിലും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി.
യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കാനുള്ള സാധ്യത കഴിഞ്ഞ ദിവസം സ്വർണവിലയെ സ്വാധീനിച്ചു. സ്പോട്ട് ഗോൾഡിന്റെ വില 0.3 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,354.17 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് ഉയർന്നു. 0.2 ശതമാനം ഉയർന്ന് 3,407.10 ഡോളറായാണ് വില ഉയർന്നത്.
ഏഷ്യൻ മാർക്കറ്റുകളിൽ ഇന്ന് ഇടിവുണ്ടായി. യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കാനുള്ള സാധ്യത തന്നെയാണ് ഏഷ്യൻ വിപണികളെ ബാധിക്കുന്നത്. അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെൻസെക്സിൽ 280 പോയിന്റ് നേട്ടമുണ്ടായി. ദേശീയ സൂചിക നിഫ്റ്റി 24650 പോയിന്റിന് മുകളിലാണ് വ്യാപാരം നടത്തുന്നത്.
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ശനിയാഴ്ച കുത്തനെ ഉയർന്നിരുന്നു. ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് (916) സ്വർണത്തിന് 9290 രൂപയും പവന് 74,320 രൂപയുമായിരുന്നു ശനിയാഴ്ചത്തെ വിപണിവില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപ കൂടി 7620 രൂപയും 14 കാരറ്റിന് 5935 രൂപയും ഒമ്പത് കാരറ്റ് സ്വർണത്തിന് 3825 രൂപയുമായിരുന്നു ശനിയാഴ്ചത്തെ വില.