98 ലക്ഷം വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

Share our post

ഇന്ത്യയില്‍ 98 ലക്ഷത്തിലധികം വാട്സ് ആപ്പ് അക്കൗണ്ടുകള്‍ക്ക് നിരോധനം. ദുരുപയോഗവും ദോഷകരമായ പെരുമാറ്റവും ചെറുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് ജൂണിലെ പ്രതിമാസ റിപ്പോർട്ടില്‍ വെളിപ്പെടുത്തി. ഏകദേശം 19.79 ലക്ഷം അക്കൗണ്ടുകള്‍ ഉപയോക്തൃ പരാതികള്‍ ലഭിക്കുന്നതിന് മുമ്ബ് നിരോധിച്ചതായി റിപ്പോർട്ടില്‍ പറയുന്നു. ഇൻഫർമേഷൻ ടെക്നോളജി (Intermediary Guidelines and Digital Media Ethics Code) Rules (2021) പാലിച്ചാണ് റിപ്പോർട്ടുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെറ്റ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്സ് ആപ്പിന് തങ്ങളുടെ പരാതി പരിഹാര സംവിധാനം വഴി ജൂണില്‍ 23,596 പരാതികളാണ് ലഭിച്ചത്. ഇതില്‍ 1,001 അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തു. പരാതികള്‍ അവലോകനം ചെയ്ത ശേഷം അക്കൗണ്ടുകള്‍ നിരോധിക്കുകയോ മുമ്ബ് നിരോധിച്ചവ പുനസ്ഥാപിക്കുകയോ നടപടികളുടെ ഭാഗമായി ചെയ്യും. 16,069 പരാതികള്‍ അപ്പീലുകള്‍ വഴി ലഭിച്ചവയായിരുന്നു. ഇതില്‍ 756 അക്കൗണ്ടുകളില്‍ നടപടി സ്വീകരിച്ചു. അക്കൗണ്ട് സപ്പോർട്ട്, പ്രോഡക്‌ട് സപ്പോർട്ട്, സുരക്ഷ എന്നിവയായിരുന്നു മറ്റ് പരാതി വിഭാഗങ്ങള്‍. ദോഷകരമായ പ്രവർത്തനം പിന്നീട് കണ്ടെത്തുന്നതിനേക്കാള്‍ ഫലപ്രദമാണിതെന്ന് വാട്സ് ആപ്പ് പറയുന്നു. അക്കൗണ്ട് സെറ്റപ്പ്, മെസേജിംഗ്, നെഗറ്റീവ് ഫീഡ്ബാക്ക് റിയാക്ഷൻ എന്നിങ്ങനെ മൂന്ന് പ്രധാന ഘട്ടങ്ങളിലാണ് ദുരുപയോഗം കണ്ടെത്തുന്നതിനുള്ള സംവിധാനം പ്രവർത്തിക്കുന്നതെന്നും കമ്ബനി വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!