നിരവധി ജോലി ഒഴിവുകൾ

സൈക്കോളജിസ്റ്റ് നിയമനം
ജില്ലാ പഞ്ചായത്തിന്റെ ബാലമാനസം പദ്ധതിയിലുള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. യു.ജി.സി അംഗീകൃത യൂണിവേഴ്സിറ്റി/ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുളള എം.എ, എം എസ് സി സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി എന്നിവയില്‍ ബിരുദമോ രണ്ട് വര്‍ഷ തത്തുല്യ കോഴ്സ്, എം ഫില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് ഏഴിന് രാവിലെ 10.30 ന് ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2706666
ട്രേഡ്സ്മാൻ ഒഴിവ്
കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ് വെൽഡിംഗ് വർക്ക്ഷോപ്പിൽ ട്രേഡ്സ്മാൻ (വെൽഡർ) ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഐ ടി ഐ / തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആഗസ്റ്റ് നാലിന് രാവിലെ 10.30 ന് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2835106
ഡോക്ടര്‍ നിയമനം
തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ താല്ക്കാലികാടിസ്ഥാനത്തില് ഡോക്ടറെ നിയമിക്കുന്നു. എം ബി ബി എസിനൊപ്പം ടി സി എം സി രജിസ്ട്രേഷനുള്ളവര്‍ ആഗസ്റ്റ് നാലിന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടറേറ്റില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0460 2203298
ഡോക്ടര്‍ നിയമനം
ജില്ലാ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ അഡ്ഹോക്ക് വ്യവസ്ഥയില്‍ താല്‍ക്കാലിക ഡോക്ടര്‍മാരെ നിയമിക്കുന്നു. എം.ബി.ബി.എസിനൊപ്പം ടി.സി.എം.സി / കെ.എസ്.എം.സി രജിസട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ആഗസ്റ്റ് 11 ന് രാവിലെ 10.30 നകം പള്ളിക്കുന്ന് ജില്ലാ നേഴ്സിങ് സ്കൂളിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2700194