കണ്ണൂർ സർവകലാശാലാ വാർത്തകൾ

സീറ്റൊഴിവ്
കണ്ണൂർ: സർവകലാശാല നീലേശ്വരം ഡോ .പി.കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ എം എ ഹിന്ദി കോഴ്സിന് എസ്‌സി,എസ്‌ടി ,ജനറൽ മെറിറ്റ് ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താല്പര്യമുള്ളവർ ടിസി ഉള്‍പ്പെടെ ഉള്ള അസ്സൽ യോഗ്യത താ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് നാലിന് തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ഡിപ്പാർട്മെന്റിൽ ഹാജരാകണം. ഫോൺ: 8289918100, 9526900114.
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ അഞ്ചു വർഷ ഇംഗ്ലീഷ് ഇൻ്റഗ്രേറ്റഡ് കോഴ്സിന് നാല് എസ്.സി,രണ്ട് എസ്.ടി, ഒരു എൽ.സി, ഒരു ഇ. ടി. ബി സീറ്റൊഴിവുണ്ട്. യോഗ്യരായവർ 5/8/2025നു രാവിലെ10.30 നു വകുപ്പു തലവൻ മുൻപാകെ അസ്സൽ സർട്ടിഫിക്കറ്റുകൾസഹിതം ഹാജരാകണo.
കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എ ഇക്കണോമിക്സ് കോഴ്‌സിന് ETB – ഒന്ന്, OBH – ഒന്ന്, EWS – മൂന്ന്, SEBC – രണ്ട് എന്നീ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 05.08.2025 ന് രാവിലെ 10 മണിക്ക് വകുപ്പ് തലവൻ മുമ്പാകെ സർട്ടിഫികറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 9400337417.