12 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 72-കാരന്‍ അറസ്റ്റില്‍

താമരശ്ശേരി(കോഴിക്കോട്): താമരശ്ശേരിയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ എഴുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്ന് വീട്ടില്‍ ഹുസൈന്‍കുട്ടി(72)യാണ് അറസ്റ്റിലായത്. പ്രതിയെ പ്രത്യേക പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.2024 ഡിസംബറിനും 2025 ജനുവരിക്കുമിടയിലായിരുന്നു പീഡനം നടന്നതെന്നാണ് മൊഴി. പീഡിപ്പിച്ചത് ഹുസൈന്‍കുട്ടിയാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെ, മൊഴി സ്ഥിരീകരിക്കുന്നതിനായി പോലീസ് ഇയാളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കി. ഡി.എന്‍.എ പരിശോധനാഫലം പുറത്തുവന്നതോടെ പീഡനം നടത്തിയത് ഇയാള്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എ. സായൂജ്കുമാര്‍ പ്രതിയെ അറസ്റ്റുചെയ്തത്.