ട്രോളിംഗ് നിരോധനം നാളെ അവസാനിക്കും; യാനങ്ങള്‍ നിയമങ്ങള്‍ പാലിക്കണം

Share our post

കണ്ണൂർ: ട്രോളിംഗ് നിരോധനം നാളെ അര്‍ധരാത്രി അവസാനിക്കും. ഓഗസ്റ്റ് ഒന്ന് മുതല്‍ കടലില്‍ മത്സ്യബന്ധനത്തിനായി പോകുന്ന യാനങ്ങള്‍ ഫിഷറീസ് വകുപ്പില്‍ നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നും ലഭിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം പാലിച്ചുവേണം മത്സ്യബന്ധനം നടത്തേണ്ടത്. ഇത് കടലില്‍ വിവിധ യാന വിഭാഗങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള സംഘര്‍ഷം ഇല്ലാതാക്കുവാന്‍ സഹായിക്കും. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങളില്‍ സുരക്ഷ ഉപകരണങ്ങള്‍ നിര്‍ബന്ധമായും സൂക്ഷിക്കണം. മത്സ്യബന്ധനത്തിനായി പോകുന്ന എല്ലാ തൊഴിലാളികളും യാനത്തിന്റെ രജിസ്ട്രേഷന്‍ രേഖകളും അവരവരുടെ ആധാര്‍ കാര്‍ഡും നിര്‍ബന്ധമായും യാനത്തില്‍ സൂക്ഷിക്കണം. ഓരോ യാനം ഉടമയും മത്സ്യബന്ധനത്തിനായി പോകുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ തൊഴിലാളികളുടെയും ആധാര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള പൂര്‍ണ വിവരങ്ങള്‍ സമീപത്തുളള ഫിഷറീസ് വകുപ്പ് ഓഫീസില്‍ നല്‍കണം. നിയമം പാലിക്കാത്ത മത്സ്യബന്ധന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!