മാറ്റിവെച്ച പി.എസ്‌.സി പരീക്ഷകൾക്ക് തീയതിയായി

Share our post

തിരുവനന്തപുരം: പ്രിസൺസ് ആൻഡ് കറക്‌ഷണൽ സർവീസസിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡൻ ഡ്രൈവർ-കാറ്റഗറി നമ്പർ 732/2024) തസ്തികയുടെ ജൂലായ് 22-ന് നടത്താനിരുന്ന പരീക്ഷ ഓഗസ്റ്റ്‌ 16-ന് നടത്തും.വിവിധ വകുപ്പുകളിൽ രണ്ടാം ഗ്രേഡ് ഓവർസിയർ/ഡ്രാഫ്ട്‌സ്മാൻ (സിവിൽ-കാറ്റഗറി നമ്പർ 08/2024), ഓവർസിയർ ഗ്രേഡ്-3 (സിവിൽ-കാറ്റഗറി നമ്പർ 293/2024), ട്രേസർ (കാറ്റഗറി നമ്പർ 736/2024) തസ്തികയുടെ ജൂലായ് 23-ന് നടത്താനിരുന്ന പരീക്ഷ ഓഗസ്റ്റ് 25-ന് നടക്കും. പരീക്ഷാ സമയത്തിൽ മാറ്റമില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!