പേരാവൂർ പോലീസ് സൗഹൃദ കൂട്ടായ്മ കുടുംബ സംഗമം

പേരാവൂർ : പേരാവൂർ പോലീസ് സൗഹൃദ കൂട്ടായ്മ കുടുംബ സംഗമം രാജധാനി ഓഡിറ്റോറിയത്തിൽ നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് ഇ.കെ.സനൽ അധ്യക്ഷനായി. പേരാവൂർ എസ്എച്ച്ഒ പി.ബി.സജീവ് മുഖ്യാതിഥിയായി. പോലീസ് സർവീസിൽ നിന്നും വിരമിച്ച മുതിർന്ന സേനാംഗം കാക്കയങ്ങാട് സ്വദേശി സി. ബാലനെയും വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ച സേനാംഗങ്ങളുടെ മക്കളെയും അനുമോദിച്ചു. സൗഹൃദ കൂട്ടായ്മ കോഡിനേറ്റർ കെ. രാജേഷ്, രക്ഷാധികാരി എം.സി. കൂട്ടിച്ചൻ, റോയി പദ്മനാഭൻ, സി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.