വയനാട് തുരങ്കപാതയ്ക്ക് 2134 കോടി രൂപ; പാത ഓണസമ്മാനമായി നാടിന് നൽകും

Share our post

വയനാട്: തുരങ്കപാതയ്ക്ക് 2134 കോടി രൂപ ചെലവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും, പാതയുടെ പ്രവൃത്തി ഓണസമ്മാനമായി നാടിന് നൽകാനാകുമെന്നും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തുരങ്കപാത യാഥാർഥ്യമായാൽ വയനാടും കോഴിക്കോടും തമ്മിലുള്ള ദൂരം കുറയുന്നതോടെ കർണാടകയിലേക്കുള്ള യാത്രയും എളുപ്പമാകും. തുരങ്കപാത യാഥാർത്ഥ്യമായാൽ, കേരളത്തിൻ്റെ സാമൂഹിക – സാമ്പത്തിക ഘടന തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു. ഇലന്ത് കടവിൽ പതിനൊന്നാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. വയനാട് തുരങ്കപാത യാഥാർത്ഥ്യമാക്കുവാൻ സംസ്ഥാന സർക്കാർവേണ്ട നടപടികൾ സ്വീകരിക്കും. തുരങ്കപാത യാഥാർഥ്യമായാൽ വയനാടും കോഴിക്കോടും തമ്മിലുള്ള ദൂരം കുറയും. മാത്രമല്ല, കർണാടകയിലേക്കുള്ള യാത്രയും എളുപ്പമാകും. സഞ്ചാരികൾക്ക് വന്നുപോകാനുള്ള സർക്യൂട്ട് ആയി പ്രദേശം മാറുമെന്നും നാടിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലയിലെ മാറ്റത്തിന് തുരങ്കപാത കാരണമാകുമെന്നും മന്ത്രി പറഞ്ഞു. മെയ് 14–15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകൾ പാലിച്ച് കൊണ്ട് നടപ്പിലാക്കാൻ വിദഗ്ദ സമിതി ശുപാർശ ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത നിർമാണം നടക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!