പ്രവാസി ക്ഷേമനിധി: അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും

Share our post

കണ്ണൂർ: കേരള പ്രവാസി ക്ഷേമ ബോർഡ് പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. ജൂലൈ 29 ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ  കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ്  പരിപാടി. 18 നും 60 നുമിടയിൽ പ്രായമുള്ള നിലവിൽ വിദേശത്തോ  കേരളത്തിന് പുറത്ത് അന്യസംസ്ഥാനത്തോ  ജോലി ചെയ്യുന്നവർക്കും കുറഞ്ഞത് രണ്ടു വർഷക്കാലം വിദേശത്ത് ജോലി ചെയ്ത് കേരളത്തിൽ സ്ഥിരം താമസമാക്കിയവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാം. പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്ത പ്രവാസികളിൽ അംശദായം അടയ്ക്കാതെ അംഗത്വം നഷ്ടപ്പെട്ടവർക്ക് നിലവിലുള്ള പിഴ ആനുകൂല്യത്തോടെ കുടിശ്ശിക അടച്ച് അംഗത്വം പുതുക്കാനും ക്യാമ്പയിനിൽ അവസരം ഉണ്ടായിരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!